ന്യൂഡൽഹി> പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു. ഹരിയാനയിലെ സോനിപത്തിലെ എക്സ്പ്രസ് ഹൈവേയിൽ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം. ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്ക് കാറിൽ പോകവെയാണ് അപകമുണ്ടായത്. ട്രക്കിന് പിറകിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.
കർഷക സമരത്തിനിടെ ചെങ്കോട്ടയിലേക്ക് കർഷകർ എത്തിയ സംഭവത്തിൽ ദീപ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. 2015ൽ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദുവിൻറെ ചലച്ചിത്ര മേഖലയിലേക്കുള്ള പ്രവേശനം.















