ഷഹ്ജഹന്പുര്
ഉത്തര്പ്രദേശിലെ ഷഹ്ജഹന്പുരില് സമാജ് വാദി പാര്ടി ബൂത്ത് ഏജന്റ് വെടിയേറ്റ് മരിച്ചു. വിക്രംപുര് ചകോറ സ്വദേശി സുധീര് കുമാര് (20) ആണ് മരിച്ചത്. വെടിവയ്പില് പ്രദേശവാസികളിലൊരാള്ക്കും ഗുരുതര പരിക്കേറ്റതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രണ്ടാംഘട്ട തെരഞ്ഞെടുപ്പില് വോട്ട് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സുധീറും പ്രദേശവാസികളില് ചിലരുമായി തര്ക്കമുണ്ടായതായി പൊലീസ് പറഞ്ഞു.















