ന്യൂഡൽഹി
മണിപ്പുരിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാനും സംസ്ഥാനത്ത് മതനിരപേക്ഷ സർക്കാർ രൂപീകരിക്കാനും ആവശ്യമായ രാഷ്ട്രീയ നിലപാടാണ് സിപിഐ എം സ്വീകരിച്ചതെന്ന് പാർടി സംസ്ഥാന സെക്രട്ടറി ക്ഷേത്രിമയൂം സാന്റ വ്യക്തമാക്കി. കോൺഗ്രസ്, സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, ജെഡിഎസ് എന്നീ കക്ഷികളുമായി തെരഞ്ഞെടുപ്പ് ധാരണയാണ് സിപിഐ എം ഉണ്ടാക്കിയത്. സംസ്ഥാനത്ത് പാർടി രാഷ്ട്രീയസഖ്യം രൂപീകരിച്ചിട്ടില്ല. ഒരിടത്തും പാർടി സ്ഥാനാർഥികൾ മത്സരിക്കുന്നില്ല. അതേസമയം, ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ സംയുക്തമായും പാർടി സ്വതന്ത്രമായും പ്രചാരണം നടത്തും–-സാന്റ പ്രസ്താവനയിൽ അറിയിച്ചു.















