ക്യൂൻസ്ടൗൺ
ഇന്ത്യക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ന്യൂസിലൻഡ് വനിതകൾക്ക് മൂന്ന് വിക്കറ്റ് ജയം. ഇതോടെ അഞ്ചു മത്സര പരമ്പരയിൽ കിവീസ് 2––0ന് മുന്നിലെത്തി.
സ്കോർ: ഇന്ത്യ 6-–-270, ന്യൂസിലൻഡ് 7–-273 (49)
സെഞ്ചുറി നേടിയ അമേലിയ കെറാണ് (119*) വിജയമൊരുക്കിയത്. ഇന്ത്യക്കായി ക്യാപ്റ്റൻ മിതാലി രാജ് പുറത്താകാതെ 66 റൺ നേടി. റിച്ചാഘോഷും (65) ഓപ്പണർ സുഭിനേനി മേഘനയും (49) സ്കോർ ഉയർത്തി.
ഇന്ത്യയുടെ ദീപ്തി ശർമ നാല് വിക്കറ്റെടുത്തെങ്കിലും കിവീസിന്റെ വിജയം തടയാനായില്ല. മാഡി ഗ്രീൻ 52 റണ്ണടിച്ച് കളിയിലെ താരമായ അമേലിയക്ക് പിന്തുണ നൽകി.
മൂന്നാം ഏകദിനം വെള്ളിയാഴ്ചയാണ്.















