കൊൽക്കത്ത
മോശം ബാറ്റിങ്ങിന്റെ പേരിൽ വിരാട് കോഹ്ലിയെ മാധ്യമങ്ങൾ വേട്ടയാടരുതെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. അദ്ദേഹം റണ്ണൊഴുക്കുന്നത് കാണാൻ ക്ഷമയോടെ കാത്തിരിക്കുക. 10 വർഷത്തിലേറെയായി ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. അതിനാൽ സമ്മർദങ്ങളും സാഹചര്യങ്ങളും അതിജീവിക്കാൻ കോഹ്ലിക്കറിയാം. അതിനുള്ള നല്ല മാനസികാവസ്ഥയുമുണ്ട്. മാധ്യമങ്ങൾ അദ്ദേഹത്തെ വെറുതെ വിട്ടാൽ എല്ലാം നേരെയാകുമെന്നും രോഹിത് പറഞ്ഞു.
വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സ്കോർ 8, 18, 0 ക്രമത്തിലായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടിയിട്ട് രണ്ടു വർഷമായി.















