ലണ്ടൻ
ഭാവിയിൽ എത്ര ഗ്രാൻഡ് സ്ലാം ടൂർണമെന്റുകൾ നഷ്ടമായാലും നിർബന്ധിത വാക്സിൻ എടുക്കില്ലെന്ന് നൊവാക് ജൊകോവിച്ച്. ബ്രിട്ടീഷ് മാധ്യമമായ ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ലോക ഒന്നാംനമ്പർ ടെന്നീസ് താരം നയം വ്യക്തമാക്കിയത്. ‘വാക്സിനെതിരായ പ്രചാരണങ്ങളുടെ ആളല്ല ഞാൻ. എന്ത് തെരഞ്ഞെടുക്കണം എന്ന വ്യക്തിസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു. വരുംകാലം വിംബിൾഡണും, ഫ്രഞ്ച് ഓപ്പണും നഷ്ടമായാലും വാക്സിനെടുക്കില്ല. ശരീരത്തിൽ എന്ത് കയറ്റണമെന്ന് തീരുമാനിക്കാനുള്ള അവകാശം എന്റേത് മാത്രമാണ്. ഒരു കിരീടവും അതിനെക്കാൾ പ്രധാനമല്ല’–-ജൊകോവിച്ച് പറഞ്ഞു.















