ജിദ്ദ> എയര് ഇന്ത്യയുടെ ജിദ്ദ-കോഴിക്കോട് സര്വീസ് പുനരാരംഭിക്കുന്നു. 21ന് ജിദ്ദയില്നിന്ന് കരിപ്പൂരിലേക്കാണ് ആദ്യ സര്വീസ്. എയര് ഇന്ത്യ എക്സ്പ്രസ് ആണ് സര്വീസ് നടത്തുക.
കോവിഡ് പ്രതിസന്ധിയെ തുടര്ന്ന് നിലച്ചിരുന്ന ജിദ്ദ-കോഴിക്കോട് സര്വീസ് വന്ദേഭാരത് ദൗത്യത്തില് കഴിഞ്ഞ ജൂലായ് 15മുതല് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് സര്വീസ് നിലച്ചു. ഈ സര്വീസിന് സൗദി സിവില് ഏവിയേഷന് അനുമതിയായതായി എയര് ഇന്ത്യ വൃത്തങ്ങള് അറിയിച്ചു.
ജിദ്ദ-കോഴിക്കോട് നോണ് സ്റ്റോപ് സര്വീസായിരിക്കും. ആദ്യ ഘട്ടത്തില് 165 യാത്രക്കാരെ കൊള്ളുന്ന വിമാനങ്ങളാണ് ഉപയോഗിക്കുക. പിന്നീട് വലിയ വിമാനങ്ങള് ഉപയോഗിക്കും. ജിദ്ദയില് നിന്ന് കരിപ്പൂര് വഴി കണ്ണൂരിലേക്കും കൊച്ചിയിലേക്കും സര്വീസ് നടത്താനും പദ്ധതിയുണ്ട്. സൗദി സെക്ടറില് കൂടുതല് വിമാന സര്വീസിന് എയര് ഇന്ത്യ സൗദി സിവില് ഏവിയേഷന് അപേക്ഷിച്ചിട്ടുണ്ട്.















