കുവൈത്ത്: പൂര്‍ണമായി കോവിഡ് വാക്സിന് എടുത്ത യാത്രക്കാര്‍ക്ക് കുവൈത്തിലേക്കുവരാന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇവര്‍ക്ക് ഗാര്‍ഹിക സമ്പര്‍ക്ക വിലക്കുമില്ല. തീരുമാനം 20ന് നിലവില്‍വരും. വാക്സിനെടുക്കാത്തവര്‍ക്ക് 72 മണിക്കൂറിനിടെയുള്ള ആര്‍ടി പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് വേണം. ഏഴു ദിവസം സമ്പര്‍ക്ക വിലക്കുമുണ്ട്. ഏഴാംനാള്‍ പിസിആര്‍ പരിശോധന. ഭാഗികമായി വാക്സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ സര്ട്ടിഫിക്കറ്റുവേണ്ട. എന്നാല്‍, കുവൈത്തില്‍ എത്തിയാല്‍ ഏഴ് ദിവസം ഗാര്‍ഹിക സമ്പര്‍ക്ക വിലക്കുണ്ട്.