ന്യൂഡൽഹി
ഒറ്റഘട്ടമായി തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന ഗോവയിലും ഉത്തരാഖണ്ഡിലും യഥാക്രമം 78.94 ശതമാനവും 62.5 ശതമാനവും പോളിങ് രേഖപ്പെടുത്തി. 55 മണ്ഡലത്തിലായി രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ഉത്തർപ്രദേശിൽ 60.44 ശതമാനമാണ് പോളിങ്. 2017ൽ 38 സീറ്റിലും ബിജെപിയാണ് ജയിച്ചത്. സമാജ്വാദി പാർടി 15 സീറ്റിലും കോൺഗ്രസ് രണ്ട് സീറ്റിലും ജയിച്ചു. എന്നാൽ, 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ 11 ലോക്സഭാസീറ്റിൽ ഏഴിലും എസ്പി ജയിച്ചു.
ഉത്തരാഖണ്ഡിൽ ഭരണം നിലനിർത്തുമെന്ന് ബിജെപിയും ഭരണമാറ്റങ്ങളുടെ ചരിത്രമാണ് സംസ്ഥാനത്തുള്ളതെന്ന് കോൺഗ്രസും പ്രതീക്ഷ പ്രകടിപ്പിച്ചു. ഗോവയിൽ ബിജെപിയുടെ പ്രമോദ് സാവന്ത്, കോൺഗ്രസിന്റെ ദിഗംബർ കാമത്ത്, ആംആദ്മിയുടെ അമിത് പലേക്കർ തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാർഥികൾ. മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.