ജറുസലേം
വെസ്റ്റ്ബാങ്കിൽ ജെനിൻ നഗരത്തിന് സമീപം പലസ്തീൻകാരനായ പതിനേഴുകാരനെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. സിലത് അൽഹരിതിയ സ്വദേശിയായ മൊഹമ്മദ് അബു സലയാണ് കൊല്ലപ്പെട്ടത്.
പലസ്തീന് പൗരന്റെ വീട് തകര്‍ക്കാന്‍ എത്തിയ ഇസ്രയേല്‍ സൈന്യത്തിന്റെ നടപടി ചോദ്യംചെയ്തവര്‍ക്ക് നേരെയാണ് ആക്രമമുണ്ടായത്. സൈന്യത്തിന്റെ റബർ വെടിയുണ്ടകളേറ്റ് നിരവധി പലസ്തീൻകാർക്ക് പരിക്കേറ്റു.