മനാമ > ബഹ്റൈനിലെ ആദ്യ ഗോള്ഡന് വിസ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്മാനുമായ എം എ യൂസഫലിക്ക്. പത്തുവര്ഷ കാലാവധിയുള്ളതാണ് ഗോള്ഡന് വിസ. പ്രതിഭകളെ ആകര്ഷിക്കുന്നതിനും സമ്പദ്വ്യവസ്ഥ ഉയര്ത്തുന്നതിനുമുള്ള രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കല് പദ്ധതിയുടെ ഭാഗമാണ് ഗോള്ഡന് റെസിഡന്സി വിസ.
ഗുദൈബിയ കൊട്ടാരത്തില് ചേര്ന്ന ബഹ്റൈന് മന്ത്രിസഭാ യോഗമാണ് ആദ്യ ഗോള്ഡന് വിസ 001 നമ്പറില് എം എ യൂസഫലിക്ക് നല്കാന് തീരുമാനിച്ചത്. ബഹ്റൈനില് എത്തിയ എം എ യൂസഫലി രാജാവ് ഹമദ് ബിന് ഇസ അല് ഖലീഫ, പ്രധാനമന്ത്രിയും കിരീടവകാശിയുമായ സല്മാന് ബിന് ഹമദ് അല് ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.