ബംഗളൂരു> ഹിജാബ് ധരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുമെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ്. ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴാണ് എംഎല്‍എയുടെ വിവാദ പ്രസ്താവന.
ഹിജാബ് പെണ്‍കുട്ടികളുടെ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതാണ്. ഹിജാബ് ധരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരായകും. ബലാത്സംഗങ്ങള്‍ തടയാന്‍ ഹിജാബ് അനിവാര്യമാണ് എന്നുമാണ് എംഎല്‍എ പറഞ്ഞത്. ഹുബ്ലിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് സമീര്‍ അഹമ്മദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
#WATCH | Hijab means ‘Parda’ in Islam…to hide the beauty of women…women get raped when they don’t wear Hijab: Congress leader Zameer Ahmed on #HijabRow in Hubli, Karnataka pic.twitter.com/8Ole8wjLQF
— ANI (@ANI) February 13, 2022