ന്യൂഡൽഹി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നോട്ടീസ് ഉടൻ പിൻവലിക്കണമെന്ന് സുപ്രീംകോടതി.
പിൻവലിച്ചില്ലെങ്കിൽ നോട്ടീസ് കോടതി റദ്ദാക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. നോട്ടീസ് ലഭിച്ച പർവാരിസ് ആരിഫ് ടിറ്റു നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഇടപെടൽ. വിചാരണയും വിധി പുറപ്പെടുവിക്കലും സർക്കാർതന്നെ നിർവഹിക്കാൻ തുടങ്ങിയോ എന്ന് കോടതി ചോദിച്ചു.