ന്യുഡല്ഹി
പുല്വാമയില് സിആർപിഎഫ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേർ ബോംബാക്രമണത്തില്പ്പെട്ട സൈനിക ബസ് ഓടിക്കേണ്ടിയിരുന്നത് മറ്റൊരാളെന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ. പുല്വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ എഡിജിപിയായ ധനേഷ് റാണ എഴുതിയ ആസ് ഫാര് ആസ് ദ സാഫ്രണ് ഫീല്ഡ്സ് എന്ന പുസ്തകത്തിലാണ് പുതിയ വിവരം. അന്തരിച്ച ഹെഡ് കോണ്സ്റ്റബിള് ജെമാല് സിങ് തന്റെ സഹപ്രവര്ത്തകനായ കൃപാല് സിങ്ങില്നിന്ന് ഡ്യൂട്ടി ചോദിച്ചുവാങ്ങുകയായിരുന്നു–- പുസ്തകത്തിൽ പറയുന്നു.
2019 ഫെബ്രുവരി 14നു നടന്ന ചാവേറാക്രമണത്തില് 40 സിആര്പിഎഫ് ജവാന്മാരാണ് വീരമൃത്യൂ വരിച്ചത്. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദായിരുന്നു ആക്രമണത്തിനുപിന്നിൽ.