പട്യാല
പഞ്ചാബ് ലോക് കോൺഗ്രസ് സ്ഥാനാർഥിയായി പട്യാലയിൽനിന്ന് ജനവിധി തേടുന്ന മുൻ മുഖ്യമന്ത്രി അമരീന്ദർസിങ്ങിനായി വോട്ടഭ്യർഥിച്ച് ഭാര്യയും കോൺഗ്രസ് എംപിയുമായ പ്രണീത് കൗർ. ശനിയാഴ്ച സിർഹിന്ദി ഗേറ്റിൽ അമരീന്ദറിന്റെ സഖ്യകക്ഷിയായ ബിജെപി സംഘടിപ്പിച്ച യോഗത്തിൽ കൗർ പങ്കെടുത്തു. കോൺഗ്രസ് സ്ഥാനാർഥി വിഷ്ണു ശർമയുടെ പ്രചാരണത്തിൽ പ്രണീത് കൗർ സഹകരിക്കുന്നില്ല.
പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവുമായുള്ള ഭിന്നതകളെത്തുടർന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദറിനെ നീക്കിയത്. പാർടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നവംബറിൽ കോൺഗ്രസ് നേതൃത്വം പ്രണീത് കൗറിന് നോട്ടീസ് നൽകിയിരുന്നു.