ബംഗളൂരു> ഐപിഎൽ മഹാലേലത്തിൽ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയെ ആരും വാങ്ങിയില്ല. രണ്ട് കോടി രൂപയായിരുന്നു ചെന്നെെ സൂപ്പർ കിങ്സ് താരമായിരുന്ന റെയ്നയുടെ അടിസ്ഥാനവില. ഓസ്ട്രേലിയയുടെ സ്റ്റീവൻ സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ, ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസൻ തുടങ്ങിയവർക്കും ആളുണ്ടായില്ല. ഇന്ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് പ്രതീക്ഷ.















