ബംഗളൂരു> ഐപിഎൽ മഹാലേലത്തിൽ ആദ്യദിനം നേട്ടമുണ്ടാക്കി മലയാളി പേസർമാരായ ബേസിൽ തമ്പിയും കെ എം ആസിഫും. ബേസിലിനെ മുംബൈ ഇന്ത്യൻസ് അടിസ്ഥാനതുകയായ 30 ലക്ഷത്തിന് സ്വന്തമാക്കി. സൺറൈസേഴ്സ് ഹൈദരാബാദ് താരമായിരുന്നു. ആസിഫിനെ 20 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തി. മുഹമ്മദ് അസ്ഹറുദീനെയും വിഷ്ണു വിനോദിനെയും ഒരു ടീമും സ്വന്തമാക്കിയില്ല. എസ് ശ്രീശാന്ത് ഉൾപ്പെടെയുള്ളവർ ഇന്ന് അണിനിരക്കും.