വാഷിങ്ടൺ> നിയന്ത്രണ രേഖയിൽ ചൈനയുടെ ഇടപെടലുകൾ ഇന്ത്യക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന് അമേരിക്ക. യുഎസിന്റെ ഇൻഡോ –പസഫിക് സ്ട്രാറ്റജിക് റിപ്പോർട്ട് വൈറ്റ് ഹൗസ് പുറത്തുവിട്ടാണ് ഇക്കാര്യം അറിയിച്ചത്.
ഇൻഡോ–-പസഫിക് മേഖലയിൽ നിലയുറപ്പിക്കാനുള്ള ജോ ബൈഡന്റെ ആശയങ്ങളടങ്ങിയ റിപ്പോർട്ടിൽ മേഖലയിലെ പ്രധാന പ്രാദേശിക ശക്തിയായി മാറാൻ ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ന്യൂസിലാൻഡ്, സിംഗപ്പുർ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.