ബംഗളൂരു> ഐപിഎൽ മഹാലേലത്തിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. ദേശീയകളിക്കാർക്കൊപ്പം ആഭ്യന്തരതാരങ്ങളും പൊന്നുംവില സ്വന്തമാക്കി. കഴിഞ്ഞ പതിപ്പുകളെ അപേക്ഷിച്ച് വിദേശകളിക്കാർക്ക് ഇത്തവണ ടീമുകളെ ആകർഷിക്കാനായില്ല. ആദ്യദിനം വിറ്റുപോയ 74ൽ അമ്പതും ഇന്ത്യൻ കളിക്കാരാണ്.
ഇഷാൻ കിഷൻ ഉൾപ്പെടെ ഏറ്റവും കൂടുതൽ പണം നേടിയ കളിക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ദേശീയകുപ്പായം അണിയാത്ത ഷാരൂഖ് ഖാനും രാഹുൽ ടെവാട്ടിയക്കും ലഭിച്ചത് ഒമ്പതുകോടി രൂപ. ഇരുപത്തൊന്നുകാരൻ അഭിഷേക് ശർമയും (6.5 കോടി), ശിവം മാവിയും (7.25 കോടി) അപ്രതീക്ഷിതനേട്ടമുണ്ടാക്കി.
മാർക്വീ താരങ്ങൾ ഉൾപ്പെടെ പ്രധാന കളിക്കാരുടെയെല്ലാം ആദ്യഘട്ടലേലം കഴിഞ്ഞു. വിറ്റുപോകാത്തവരുടെയും മറ്റു കളിക്കാരുടെയും ലേലം ഇന്നു തുടരും. പഞ്ചാബ് കിങ്സിനാണ് ഏറ്റവും കൂടുതൽ തുക ബാക്കി ചെലവഴിക്കാനുള്ളത്. 28.65 കോടി രൂപ. കുറവ് ലക്നൗ സൂപ്പർ ജയന്റ്സിനും–-6.90 കോടി രൂപ.
ആദ്യദിനം കൂടുതൽ കളിക്കാരെ നേടിയത് ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സ് ഹൈദരാബാദുമാണ്. ഇരുടീമുകളും 13 താരങ്ങളെ കൂടാരത്തിലെത്തിച്ചു.
ഇന്ന് ഒമ്പത് മണി മുതൽ ലേലനടപടികൾ പുനരാരംഭിക്കും. സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.
ഡൽഹി ക്യാപിറ്റൽസ്
ബാക്കി തുക: 16.50
ശാർദൂൾ ഠാക്കൂർ (10.75 കോടി), മിച്ചെൽ മാർഷ് (6.50 കോടി), ഡേവിഡ് വാർണർ (6.25 കോടി), മുസ്തഫിസുർ റഹ്മാൻ (2 കോടി), കുൽദീപ് യാദവ് (2 കോടി), അശ്വിൻ ഹെബ്ബാർ (20 ലക്ഷം), സർഫ്രാസ് ഖാൻ (20 ലക്ഷം), കമലേഷ് നാഗർകോട്ടി (1.1 കോടി), കെ എസ് ഭരത് (2 കോടി).
ചെന്നൈ സൂപ്പർ കിങ്സ്
ബാക്കി തുക: 20.45 കോടി
ദീപക് ചഹാർ (14 കോടി), അംബാട്ടി റായ്ഡു (6.75 കോടി), ഡ്വെയ്ൻ ബ്രാവോ (4.40 കോടി), റോബിൻ ഉത്തപ്പ (2 കോടി), കെ എം ആസിഫ് (20 ലക്ഷം), തുഷാർ ദേശ്പാണ്ഡ (20 ലക്ഷം).
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ബാക്കി തുക: 9.25 കോടി
ഹർഷൽ പട്ടേൽ (10.75 കോടി), വാണിന്ദു ഹസരങ്ക (10.75 കോടി), ജോഷ് ഹാസെൽവുഡ് (7.75 കോടി), ഫാഫ് ഡു പ്ലെസിസ് (7 കോടി), ദിനേശ് കാർത്തിക് (5.50 കോടി), ഷഹബാസ് അഹമ്മദ് (2.40 കോടി), അനൂജ് റാവത് (3.40 കോടി).
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ബാക്കി തുക: 12.65 കോടി
ശ്രേയസ് അയ്യർ (12.25 കോടി), നിതീഷ് റാണ (8 കോടി), പാറ്റ് കമ്മിൻസ് (7.25 കോടി), ശിവം മാവി (7.25 കോടി), ഷെൽഡൺ ജാക്സൺ (60 ലക്ഷം).
മുംബൈ ഇന്ത്യൻസ്
ബാക്കി തുക: 27.85 കോടി
ഇഷാൻ കിഷൻ (15.25 കോടി), ഡെവാൾഡ് ബ്രെവിസ് (3 കോടി), ബേസിൽ തമ്പി (30 ലക്ഷം), എം അശ്വിൻ (1.60 കോടി).
രാജസ്ഥാൻ റോയൽസ്
ബാക്കി തുക: 12.15 കോടി
പ്രസിദ്ധ് കൃഷ്ണ (10 കോടി), ഷിംറോൺ ഹെറ്റ്മെയർ (8.50 കോടി), ട്രെന്റ് ബോൾട്ട് (8 കോടി), ദേവ്ദത്ത് പടിക്കൽ (7.75 കോടി), യുസ്വേന്ദ്ര ചഹാൽ (6.5 കോടി), ആർ അശ്വിൻ (5 കോടി), റിയാൻ പരാഗ് (3.80 കോടി), കെ സി കരിയപ്പ (30 ലക്ഷം).
പഞ്ചാബ് കിങ്സ്
ബാക്കി തുക: 28.65 കോടി
കഗീസോ റബാദ (9.25 കോടി), ഷാരൂഖ് ഖാൻ (9 കോടി), ശിഖർ ധവാൻ (8.25 കോടി), ജോണി ബെയർസ്റ്റോ (6.75 കോടി), രാഹുൽ ചഹാർ (5.25 കോടി), പ്രഭ്സിമ്രാൻ സിങ് (60 ലക്ഷം), ജിതേഷ് ശർമ (20 ലക്ഷം), ഹർപ്രീത് ബ്രാർ (3.8 കോടി), ഇഷാൻ പൊറെൽ (25 ലക്ഷം).
സൺറൈസേഴ്സ് ഹൈദരാബാദ്
ബാക്കി തുക: 20.15 കോടി
നിക്കോളാസ് പുരാൻ (10.75 കോടി), വാഷിങ്ടൺ സുന്ദർ (8.75 കോടി), രാഹുൽ തൃപാഠി (8.5 കോടി), അഭിഷേക് ശർമ (6.5 കോടി), ഭുവനേശ്വർ കുമാർ (4.2 കോടി), ടി നടരാജൻ (4 കോടി), പ്രിയം ഗാർഗ് (20 ലക്ഷം), കാർതിക് ത്യാഗി (4 കോടി), ശ്രേയസ് ഗോപാൽ (75 ലക്ഷം), ജെ സുചിത് (20 ലക്ഷം).
ലക്നൗ സൂപ്പർ ജയന്റ്സ്
ബാക്കി തുക: 6.90 കോടി
ജാസൺ ഹോൾഡർ (8.75 കോടി), ക്രുണാൾ പാണ്ഡ്യ (8.25 കോടി), മാർക് വുഡ് (7.25 കോടി), ക്വിന്റൺ ഡി കോക്ക് (6.75 കോടി), ദീപക് ഹൂഡ (5.75 കോടി), മനീഷ് പാണ്ഡെ (4.60 കോടി), ആവേശ് ഖാൻ (10 കോടി), അങ്കിത് രജ്പുത് (50 ലക്ഷം).
ഗുജറാത്ത് ടൈറ്റൻസ്
ബാക്കി തുക: 18.85 കോടി
ലോക്കി ഫെർഗൂസൺ (10 കോടി), രാഹുൽ ടെവാട്ടിയ (9 കോടി), മുഹമ്മദ് ഷമി (6.25 കോടി), അഭിനവ് മനോഹർ (2.6 കോടി), ജാസൺ റോയ് (2 കോടി), സായ് കിഷോർ (3 കോടി), നൂർ അഹമ്മദ് (30 ലക്ഷം).















