ന്യൂഡൽഹി > രാജ്യത്ത് ടെലിഫോൺ ഇല്ലാത്ത 648 പൊലീസ് സ്റ്റേഷനുണ്ടെന്ന് റിപ്പോർട്ട്. യുപിയിൽ 75 പൊലീസ് സ്റ്റേഷനിലും ജമ്മു കശ്മീരിൽ 79 ഇടത്തും, പഞ്ചാബിൽ 69 ഇടത്തും ഫോണില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി കണ്ടെത്തി.
രാജ്യത്ത് 257 പൊലീസ് സ്റ്റേഷനിൽ വാഹനവും 143 സ്റ്റേഷനിൽ വയർലെസ് സെറ്റും ഇല്ല. 15 വർഷത്തിനുള്ളിൽ 17 സംസ്ഥാനം മാത്രമാണ് 2006ലെ മോഡൽ പൊലീസ് ആക്ട് നടപ്പാക്കിയത്. സംസ്ഥാനങ്ങളുടെ ഗുരുതര അശ്രദ്ധയാണ് പുറത്തുവരുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.