തിരുവനന്തപുരം > 23ാം പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തെക്കുറിച്ച് 26ന് നാലിന് ഓൺലൈനായി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള വിശദീകരണം നൽകും. സംസ്ഥാന കമ്മറ്റിയംഗങ്ങൾ മുതൽ ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർ പങ്കെടുക്കും.
ഏരിയാ തലത്തിൽ നിശ്ചിത കേന്ദ്രത്തിൽ പങ്കെടുക്കണം. ഘടകങ്ങളാണ് ഭേദഗതിയും നിർദേശങ്ങളും നൽകേണ്ടത്. അത് സംബന്ധിച്ചായിരിക്കും വിശദീകരണം. ഭേദഗതികൾ മാർച്ച് പത്തിനുള്ളിൽ കേന്ദ്ര കമ്മറ്റിക്ക് മലയാളത്തിലോ ഇംഗ്ലീഷിലോ അയച്ചുകൊടുക്കണം. അതിന്റെ ഭാഗമായി ഒമ്പതിന് സംസ്ഥാന കമ്മറ്റി യോഗം ചേർന്ന് പ്രമേയം ചർച്ച ചെയ്യും.
ഘടകത്തിൽ അംഗത്തിന്റെ നിർദേശം അംഗീകരിച്ചില്ലെങ്കിൽ നേരിട്ട് കേന്ദ്രക്കമ്മറ്റിക്ക് അയക്കാം. അംഗങ്ങളല്ലാത്തവർക്കും നിർദേശം അയക്കാം. പ്രമേയം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.