ന്യൂഡൽഹി > യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പരാമർശത്തിൽ പാർലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷ പ്രതിഷേധം. ഇടതുപക്ഷാംഗങ്ങൾ രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയി. ലോക്സഭയിൽ ഇടതുപക്ഷത്തിന് പുറമെ കോൺഗ്രസ്, തൃണമൂൽ അംഗങ്ങളും ഇറങ്ങിപ്പോയി.
പരാമർശം മറ്റ് നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും നിരാകരിച്ചു. കോൺഗ്രസ്, തൃണമൂൽ അടക്കം പ്രതിപക്ഷ പാർടികള്‍ പിന്തുണച്ചു. രാജ്യസഭ ചർച്ച ചെയ്യേണ്ട വിഷയമാണിതെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
ലോക്സഭയിലും വിഷയം ചർച്ചയ്ക്കെടുക്കാൻ അനുവദിച്ചില്ല. പരാമർശം ലജ്ജാകരമാണെന്നും സഭ ചർച്ച ചെയ്യണമെന്നും അധിർരഞ്ജൻ ചൗധുരി ആവശ്യപ്പെട്ടു. സ്പീക്കർ ഓം ബിർള ആവശ്യം നിരാകരിച്ചു.