ന്യൂഡൽഹി > കർണാടകത്തിലെ ഹിജാബ് വിലക്കിനെതിരായ ഹർജികൾ ഉചിതമായ അവസരത്തിൽ പരിഗണിക്കുമെന്നും ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രം ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ നിലപാടിനെതിരായ ഹർജികൾ ഉടൻ പരിഗണിക്കണമെന്ന് ചില വിദ്യാർഥികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത്കാമത്ത് അഭ്യര്ത്ഥിച്ചപ്പോഴാണ് പ്രതികരണം.
വിഷയം ഇപ്പോൾ ഹൈക്കോടതി പരിഗണനയിലാണെന്നും ഉചിതഅവസരത്തിൽ സുപ്രീംകോടതി ഇടപെടാമെന്നും ചീഫ്ജസ്റ്റിസ് പ്രതികരിച്ചു. അതേസമയം, വിഷയം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നത് ശരിയാണോയെന്ന് കോടതി ആരാഞ്ഞു.