റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി അസീസിയ ഏരിയയിലെ അൽഫനാർ യൂണിറ്റ് സമ്മേളനം നടന്നു. രക്തസാക്ഷി പി.ബി.സന്ദീപ് നഗറിൽ അസീസിയ ഏരിയ കമ്മിറ്റി അംഗം ഷാജി റസാഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യുണിറ്റ് ട്രഷറർ ചാക്കോ സ്വാഗതം പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് ലാലു അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ലജീഷ് നരിക്കോട് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ചാക്കോ ഇട്ടി വരവ്-ചെലവും, കേളി ആക്റ്റിംഗ് ട്രഷറർ സെബിൻ ഇക്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇക്ബാൽ, ലജീഷ് നരിക്കോട് എന്നിവർ ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു. ഭാരവാഹികൾ: (പ്രസിഡന്റ് )ചാക്കോ, (സെക്രട്ടറി )ലാലു, (ട്രഷറർ) ലജീഷ് നരിക്കോട് സെക്രട്ടറി ലാലു നന്ദി പറഞ്ഞു.