സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പല കാരണങ്ങൾ കൊണ്ട് ഡിലീറ്റ് ചെയ്‌യേണ്ടി വന്നേക്കാം. എന്തെങ്കിലും സാഹചര്യത്തിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്‌യേണ്ടി വന്നാൽ അതെങ്ങനെ ചെയ്‌യാം? കേവലം അക്കൗണ്ട് നീക്കം ചെയ്‌യുക എന്നതിനേക്കാളുപരി നിങ്ങൾ ഇക്കാലത്രയും അവയിൽ അപ് ലോഡ് ചെയ്തിട്ടുള്ള ഫോട്ടോകൾ, പ്രൊഫൈൽ ചിത്രങ്ങൾ, വീഡിയോകൾ കമന്റുകൾ ലൈക്കുകൾ എന്നിവയെല്ലാം നീക്കം ചെയ്‌യപ്പെടണം. ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെയാണ് നീക്കം ചെയ്‌യുക എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. രണ്ട് രീതിയിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്‌യാനുള്ള സൗകര്യമുണ്ട്. താൽകാലികമായും സ്ഥിരമായും അക്കൗണ്ട് ഡിലീറ്റ് ചെയ്‌യാം. താൽകാലികമായി ഡിലീറ്റ് ചെയ്‌യുമ്പോൾ നിങ്ങൾ വീണ്ടും ലോഗിൻ ചെയ്‌യുന്നത് വരെ നിങ്ങളുടെ അക്കൗണ്ട് ആർക്കും കാണാൻ സാധിക്കില്ല. എന്നാൽ സ്ഥിരമായി ഡിലീറ്റ് ചെയ്‌യുമ്പോൾ നിങ്ങൾക്കും പിന്നീട് ലോഗിൻ ചെയ്‌യാൻ പറ്റാത്ത വിധം അക്കൗണ്ട് നീക്കം ചെയ്‌യപ്പെടും.
താൽകാലികമായി അക്കൗണ്ട് നീക്കം ചെയ്‌യുന്നത് എങ്ങനെ?
ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്‌യണമെങ്കിൽ നിങ്ങൾ ആദ്യം ബ്രൗസർ വഴി ഇൻസ്റ്റാഗ്രാം ലോഗിൻ ചെയ്‌യണം. കാരണം ഇൻസ്റ്റാഗ്രാം മൊബൈൽ ആപ്ലിക്കേഷനിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്‌യാനുള്ള സൗകര്യമില്ല.
- അതിനായി ആദ്യം സന്ദർശിച്ച് യൂസർ നെയിമും പാസ് വേഡും നൽകി ലോഗിൻ ചെയ്‌യുക.
- വലതു ഭാഗത്ത് മുകളിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് Profile തിരഞ്ഞെടുക്കുക.
- ശേഷം Edit profile ക്ലിക്ക് ചെയ്‌യുക
- താഴേക്ക് സ്ക്രോൾ ചെയ്താൽ Temporily disable my account എന്നത് തിരഞ്ഞെടുക്കുക.
- ഡിലീറ്റ് ചെയ്‌യാനുള്ള കാരണവും പാസ് വേഡും നൽകിയതിന് ശേഷം Temporily Disable Account ക്ലിക്ക് ചെയ്‌യുക.
അക്കൗണ്ട് പൂർണമായും എങ്ങനെ ഡിലീറ്റ് ചെയ്‌യാം
- അതിനായി എന്ന ലിങ്ക് സന്ദർശിക്കുക.
- യൂസർ നെയിമും പാസ് വേഡും നൽകി ലോഗിൻ ചെയ്‌യുക
- ഇവിടെയും അക്കൗണ്ട് ഡിലീറ്റ് ചെയ്‌യാനുള്ള കാരണം നൽകി പാസ് വേഡ് ടൈപ്പ് ചെയ്ത്
- താഴെ ക്കാണുന്ന ഡിലീറ്റ് ബട്ടൻ ക്ലിക്ക് ചെയ്‌യാം.
- ഇതോടെ നിങ്ങളുടെ അക്കൗണ്ട് നീക്കം ചെയ്‌യപ്പെടും.