ചെന്നൈ > മെഡിക്കല് പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ നീറ്റില് നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന ബില് രണ്ടാംവട്ടവും ഏകകണ്ഠമായി പാസാക്കി തമിഴ്നാട്. ഗവര്ണര് ആര് എന് രവി ദിവസങ്ങള്ക്കുമുമ്പ് തിരിച്ചയച്ച ബില് ശബ്ദവോട്ടോടെ നിയമസഭ വീണ്ടും പാസാക്കി.
നീറ്റ് ഒരു പരീക്ഷയല്ലെന്നും ബലിപീഠമാണെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന് പറഞ്ഞു. 2010ല് കോണ്ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്ക്കാരിന്റെ കാലത്താണ് നീറ്റിന്റെ തുടക്കമെന്ന് എഐഎഡിഎംകെ എംഎല്എയും മുന് ആരോഗ്യമന്ത്രിയുമായ സി വിജയഭാസ്കര് പറഞ്ഞപ്പോള് സഭയില് രണ്ടുതവണ ബഹളമുണ്ടായി.