മീററ്റ് > ഉത്തർപ്രദേശിൽ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു. പടിഞ്ഞാറൻ യുപിയിലെ 58 മണ്ഡലത്തിൽ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. കർഷകസമരവും ജാട്ടുകളുടെ അകൽച്ചയും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എസ്പി –- ആർഎൽഡി സഖ്യം.
വർഗീയപ്രചാരണം തീവ്രമാക്കി ജാട്ടുകളെ വീണ്ടും അടുപ്പിക്കാൻ ബിജെപി കൊണ്ടുപിടിച്ച ശ്രമത്തിലാണ്. മായാവതി അത്ര സജീവമല്ലാത്തതും ബിജെപിക്ക് പ്രതീക്ഷ പകരുന്നു. എല്ലാ സീറ്റിലും കോൺഗ്രസിന്റെയും ലീഗ് ഉൾപ്പെടുന്ന ഒവൈസി മുന്നണിയുടെയും സാന്നിധ്യമുണ്ട്. ബിജെപി വിരുദ്ധ വോട്ടുകളിൽ ഈ പാർടികളും വിള്ളൽ വീഴ്ത്തും.