ബിഹാര് > കഴുത്തില് ചുറ്റിയ പ്ലക്കാര്ഡില് ക്യൂ ആര് കോഡും കൈയിലൊരു ടാബും. ബിഹാര് ബേട്ടയ്യ റെയില്വേ സ്റ്റേഷനിലെ ഭിക്ഷയെടുക്കുന്ന നാല്പ്പതുകാരന് രാജു പട്ടേലിന്റെ പുതുസ്റ്റൈലാണിത്. സ്റ്റേഷനിലെത്തുന്നവര്ക്ക് ഇനി പോക്കറ്റില് ചില്ലറ തപ്പാതെ ക്യൂ ആര് കോഡ് സ്കാന് ചെയ്ത് രാജു പട്ടേലിന് പണം നല്കാം.
കൈയില് ചെറിയതുക കരുതുന്നില്ലെന്ന് ആളുകള് സ്ഥിരമായി പറഞ്ഞുതുടങ്ങിയതോടെയാണ് ഡിജിറ്റല് പേയ്മെന്റിനെക്കുറിച്ച് രാജു പട്ടേലും ചിന്തിച്ചുതുടങ്ങിയത്. അങ്ങനെയാണ് രാജു പട്ടേല് എസ്ബിഐയുടെ ബേട്ടയ്യ ശാഖയില് ബാങ്ക് അക്കൗണ്ട് തുടങ്ങിയതും ഇ–-വാലറ്റ് ആരംഭിച്ചതും. പണം ഇപ്പോഴും കൈയില് തരുന്നവരുണ്ട്, കുറച്ചുപേര് ഇ–-വാലറ്റിലൂടെയും പണം അയക്കാറുണ്ടെന്ന് രാജു പട്ടേല് പറയുന്നു. ചെറുപ്പംമുതല് ഭിക്ഷയെടുത്ത് ജീവിക്കുന്ന ഇയാള് റെയില്വേ സ്റ്റേഷനിലാണ് താമസിക്കുന്നതും.