റേവ> മധ്യപ്രദേശ് റേവ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. 22 വയസ്സുള്ള യുവാവിനെയും 16, 17 വയസ്സുകാരായ രണ്ടുപേരെയുമാണ് ഹാനുമാന പൊലീസ് അറസ്റ്റ് ചെയ്തത്.
കൂട്ടബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണി എന്നിവയ്ക്കൊപ്പം പോക്സോയും പ്രതികള്‍ക്കുമേല്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയില്‍ ബന്ധുവുമൊത്ത് വീട്ടിലേക്ക് വരുന്നതിനിടെയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തത്. ഞായറാഴ്ച അര്‍ധരാത്രിയോടെ അവിടെനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ബന്ധുവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി.