അജ്മാൻ > പ്രശസ്ത കവിയും മലയാളം മിഷന് ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരിക്ക് ആദരവ് അര്പ്പിച്ച് മലയാളം മിഷന് ആഗോള തലത്തിൽ നടത്തുന്ന ‘സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം’ സംഘടിപ്പിച്ചു. മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ സംഘടിപ്പിച്ച മത്സരത്തിൽ 5 മുതല് 10 വയസു വരെയുള്ള കുട്ടികള് സബ് ജൂനിയര് വിഭാഗത്തിലും 11 വയസു മുതല് 16 വയസു വരെയുള്ളവര് ജൂനിയര് വിഭാഗത്തിലും 17 മുതല് 20 വയസു വരെയുള്ളവര് സീനിയര് വിഭാഗത്തിലുമാണ് മത്സരിച്ചത്.
മഹാകവി കുമാരനാശാന്റെ കൃതികളെ ആസ്പദമാക്കിയാണ് മത്സരങ്ങൾ ഒരുങ്ങിയത്. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരെ ഉൾപ്പെടുത്തിയുള്ള ഫൈനല് മത്സരമാണ് ആഗോള തലത്തിൽ നടക്കുന്നത്. സബ് ജൂനിയര് വിഭാഗത്തില് ഒന്നാം സ്ഥാനം കൗഷിക് പ്രജിത്ത്, രണ്ടാം സ്ഥാനം ആര്യദേവ് അജീഷ്, മൂന്നാം സ്ഥാനം നീലേഷ് ആനന്ദ് എന്നിവര്ക്കും ജൂനിയര് വിഭാഗത്തില് ഒന്നാം സ്ഥാനം ആയുഷ് സജുകുമാർ, രണ്ടാം സ്ഥാനം സാത്വിക് പ്രതീർത്ഥ്, മൂന്നാം സ്ഥാനം ദ്രുവ് പ്രജിത്ത് എന്നിവർ കരസ്ഥമാക്കി.
മലയാളം മിഷന് അജ്മാൻ ചാപ്റ്റര് സെക്രട്ടറി ജാസിം മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ അധ്യാപകരായ രാജേന്ദ്രൻ പുന്നപ്പള്ളി, ഷറീന ബഷീർ, ജയശ്രീ രാജേന്ദ്രൻ, വൃന്ദ രഞ്ജിത്ത് എന്നിവരായിരുന്നു വിധികര്ത്താക്കള്.