അഗർത്തല> ത്രിപുര ബിജെപി മുൻ ആരോഗ്യമന്ത്രി സുദീപ് റോയ് ബർമന്റെ നേതൃത്വത്തിൽ വിമതനീക്കം. സുദീപ് റോയ് ബർമനും അനുയായി ആശിഷ് സാഹയും എംഎൽഎ സ്ഥാനവും പാർടി അംഗത്വവും ഉപേക്ഷിച്ചു. സ്പീക്കർ രത്തൻ ചക്രവർത്തിക്ക് ഇരുവരും രാജിക്കത്ത് കൈമാറി. ബിജെപിനേതൃത്വത്തിലുള്ള സർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും ഭാവി പരിപാടിക്ക് ഉടൻ രൂപം നൽകുമെന്ന് സുദീപ് റോയ് ബർമൻ പ്രതികരിച്ചു.
2017ൽ തൃണമൂൽ കോൺഗ്രസിൽനിന്ന് ബിജെപിയിൽ ചേർന്ന സുദീപ് റോയിയെ, 2019 ജൂണിലാണ് മുഖ്യമന്ത്രി ബിപ്ലബ് കുമാറുമായുള്ള ഭിന്നതയെ തുടർന്ന് മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്.