ചെന്നൈ> ഡിജിറ്റൽ ലോകത്ത് കല്യാണ വിരുന്ന് നടത്തി തമിഴ്നാട് നവദമ്പതികൾ എസ് പി ദിനേഷും ജനകനന്ദിനി രാമസ്വാമിയും. ഞായറാഴ്ച വിരുദുനഗറിലെ ശിവലിംഗപുരം ഗ്രാമത്തിൽ ലളിതമായ ചടങ്ങിൽ വിവാഹിതരായ ദമ്പതികള്‍ കല്യാണ വിരുന്ന് നടത്തിയത് വെർച്വൽ 3 ഡി പ്ലാറ്റ്ഫോം ആയ മെറ്റാവേഴ്സിൽ.
വ്യക്തികൾക്ക് അവരവരുടെ ഡിജിറ്റൽ രൂപങ്ങളായി ‘ജീവിക്കാൻ’ കഴിയുന്ന വെർച്വൽ 3 ഡി പ്ലാറ്റ്ഫോമാണ് മെറ്റാവേഴ്സ്. മദ്രാസ് ഐഐടിയിൽ പ്രോജക്ട് അസോസിയറ്റായ വരന് ദിനേഷാണ് ഡിജിറ്റല്‍ കല്യാണവിരുന്ന് എന്ന ആശയത്തിന് പിന്നില്‍. ‘ടാർഡി വേഴ്സ്’ എന്ന സ്റ്റാർട്ടപ് കമ്പനി ഒരു മാസത്തെ പരിശ്രമത്തിലൂടെയാണ് സംഗീതവിരുന്നടക്കമുള്ള പരിപാടികള്‍ ഡിജിറ്റൽ ലോകത്ത് ഒരുക്കിയത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമല്ല, വധുവിന്റെ 2021 ഏപ്രിലിൽ മരിച്ച അച്ഛനെ വരെ കല്യാണ വിരുന്നിനായി മെറ്റാവേഴ്സിൽ ‘പുനർജനിപ്പിച്ചു’. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായി.
At @kshatriyan2811 ‘s meta wedding