മുംബൈ > എയർ ഇന്ത്യയിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്നീഷ്യന്മാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏഴുമുതൽ പണിമുടക്ക് പ്രഖ്യാപിച്ചു. സ്വകാര്യവൽക്കരിക്കപ്പെട്ട ശേഷമുള്ള ആദ്യ പണിമുടക്കാണിത്. വിമാനക്കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള ആയിരത്തിഎഴുനൂറോളം ജീവനക്കാരാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇത് എയർ ഇന്ത്യ സർവീസിനെ സാരമായി ബാധിക്കും.
സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനിയറിങ് സർവീസ് ലിമിറ്റഡു (എയ്സൽ)മായി കരാറിൽ ഏർപ്പെട്ടിരിക്കുന്നവരാണ് പണിമുടക്കുന്ന ജീവനക്കാർ. വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കൽ, പറക്കലിന് തയ്യാറാക്കൽ, അറ്റകുറ്റപ്പണി തുടങ്ങിയ ജോലികൾ ഇവരാണ് ചെയ്യുന്നത്. ശമ്പളം പരിഷ്കരിക്കുക, തൊഴിൽ കരാർ പുതുക്കുക തുടങ്ങിയ ആവശ്യമാണ് സമരക്കാർ ഉന്നയിക്കുന്നത്.