ഹൈദരാബാദ് > രാമാനുജ ആചാര്യരുടെ സമത്വ പ്രതിമ അനാച്ഛാദനം ചെയ്യാൻ ഹൈദരാബാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വിമാനത്താവളത്തിൽ എത്തിയില്ല. പനി ബാധിച്ചതിനാലാണ് പങ്കെടുക്കാത്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര ടൂറിസംമന്ത്രി ജി കിഷൻ റെഡ്ഡി, തെലങ്കാനമന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവരാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മോദി ഓരോ വേഷം കെട്ടുകയാണെന്ന് ചന്ദ്രശേഖര റാവു കഴിഞ്ഞദിവസം പരിഹസിച്ചിരുന്നു.ഹൈദരാബാദിലെ ഷംഷാബാദിൽ 45 ഏക്കർ വരുന്ന കെട്ടിടസമുച്ചയത്തിലാണ് 216 അടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ചത്. ഹിന്ദുമതത്തിലെ വൈഷ്ണവ സമ്പ്രദായത്തിലെ ആത്മീയ ആചാര്യനായ രാമാനുജ വിശിഷ്ടാദ്വൈതത്തിന്റെ മുഖ്യപ്രചാരകനായിരുന്നു.