മെൽബൺ: 06.02.2022 ഞായറാഴ്ച ഡാൻഡിനോങ്ങിൽ വച്ച് നടത്താൻ തീരു മാനിച്ചിരുന്നമലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ (MAV) യുടെ വാർഷിക, തെരഞ്ഞെടുപ്പ് പൊതുയോഗം കോവിഡ് സംബന്ധമായ ചില പ്രത്യേക സാഹചര്യങ്ങളാൽ അന്നേ ദിവസം നടത്തുവാൻ സാധിക്കുകയില്ല എന്നും, പുതുക്കിയ തീയതി പിന്നീടു് തീരുമാനിച്ച് ഏവരേയും അറിയിക്കുന്ന താണെന്നും ഭാരവാഹികൾ പ്രസ്താവിച്ചു.
അവസാന നിമിഷത്തിൽ വന്നുചേർന്ന അസൗകര്യത്തിന് ഭാരവാഹികൾ ഖേദം പ്രകടിപ്പിച്ചു. കൂടുതൽ കരുത്തുറ്റ പുതിയ സാരഥികൾ ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും ആദ്യത്തെ സംഘടനയെ നയിക്കാൻ ഒരുങ്ങുവാനുള്ള അവസരമായി ഈ കാലയളവിനെ വിനിയോഗിക്കണമെന്ന് M.A.V President – തമ്പി ചെമ്മനം അഭ്യർത്‌ഥിച്ചു.
കൂടുതൽ വിവരങ്ങൾ M.A.V President – തമ്പി ചെമ്മനത്തിൻ്റെ 04 23 583 682 എന്ന ടെലിഫോൺ നമ്പറിൽ വിളിച്ചാൽ അറിയാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.















