ലഖ്നൗ
കശ്മീർ സന്ദർശനത്തിനിടെ സൈനിക വേഷം ധരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നോട്ടീസ് അയച്ച് ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലാ കോടതി. കഴിഞ്ഞ നവംബറിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായാണ് മോദി സൈനിക വേഷം ധരിച്ച് സൈനികരോട് സംവദിച്ചത്. അഭിഭാഷകൻ രാകേഷ് നാഥ് പാണ്ഡെ സമർപ്പിച്ച ഹർജിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ചത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 140––ാം വകുപ്പ് പ്രകാരം സേനയിൽ അംഗമല്ലാത്തവർ സൈനിക യൂണിഫോം ധരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.
മാർച്ച് രണ്ടിന് ഹർജി പരിഗണിക്കും. 2017 മുതൽ എല്ലാ വർഷവും ദീപാവലി ദിനത്തിൽ സൈനിക വേഷം ധരിച്ച് മോദി സൈനികർക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്.