ന്യൂഡൽഹി
തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കാനുള്ള സ്വകാര്യബിൽ എളമരം കരീം എംപി രാജ്യസഭയിൽ അവതരിപ്പിച്ചു. തൊഴിൽനിയമങ്ങളെ ഏകീകരിച്ച് കേന്ദ്രസർക്കാർ നാല് ലേബർകോഡാണ് പാസാക്കിയത്. തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന വകുപ്പുകൾ ഇല്ലാതാകുന്നതും സാമൂഹ്യസുരക്ഷാപദ്ധതികളും ക്ഷേമപദ്ധതികളും അവസാനിപ്പിക്കുന്നതുമായിരുന്നു കോഡുകളിലെ വ്യവസ്ഥകൾ. നാല് കോഡും പിൻവലിച്ച് നിലവിൽ ഉണ്ടായിരുന്ന തൊഴിൽ നിയമങ്ങൾ കൂടുതൽ മികച്ചതും തൊഴിലാളി അനുകൂലവുമാക്കി മാറ്റാനുള്ള ഇടപെടലുകളാണുണ്ടാകേണ്ടതെന്ന് എളമരം കരീം ചൂണ്ടിക്കാട്ടി.
ലേബർ കോഡുകൾക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് സ്വകാര്യബിൽ അവതരണം ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹത്തെ സംബന്ധിച്ച വകുപ്പായ 124 എ റദ്ദാക്കാനുള്ള ബില്ലും എളമരം കരീം അവതരിപ്പിച്ചു.