ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിക്കൽ കൊലപാതകത്തേക്കാൾ ക്രൂരവും ഹീനവുമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി. രാജ്യത്തിന്റെ സമ്പദ്ഘടനയെ മുഴുവൻ തകർക്കുന്ന കുറ്റകൃത്യമാണതെന്നും ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ്മഹേശ്വരി, സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം, മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽദേശ്മുഖ് തുടങ്ങിയവർ നൽകിയ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം.