കുവൈറ്റ്> പ്രവാസി സമൂഹത്തിനു ഗുണകരമായ ഒന്നും ഇല്ലാത്ത കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകമാണന്ന് കല കുവൈറ്റ്. ബജറ്റിൽ പ്രവാസികളെ സമ്പൂർണ്ണമായി അവഗണിച്ചു. നാടിന്റെ സമ്പദ്ഘടനയുടെ ശക്തിസ്രോതസായ പ്രവാസി സമൂഹത്തെ ബജറ്റിൽ പരാമർശിക്കുക പോലും ചെയ്തിട്ടില്ല.
ലോകമെങ്ങും പ്രവാസി ഇന്ത്യക്കാർ ഒട്ടേറെ വെല്ലുവിളികൾ നേരിട്ട കാലഘട്ടമാണ് കടന്നു പോയത്. കൊറോണയും, സ്വദേശിവൽക്കരണ നടപടികളും മൂലമുണ്ടായ ജോലി നഷ്ടവും, സാമ്പത്തിക പ്രയാസങ്ങളും ഒരുപാട് അനുഭവിച്ചവരാണ് പ്രവാസികൾ. അവർക്ക് ആശ്വാസം പകരുന്ന ഒന്നും കേന്ദ്രബജറ്റിൽ ഇല്ലെന്നും കല കുവൈറ്റ് കുറ്റപ്പെടുത്തി.
തിരിച്ചു വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾക്ക് യാതൊരു സഹായവും കേന്ദ്രം അനുവദിക്കുന്നില്ലെന്നും കല കുവൈറ്റ് പ്രസിഡൻ്റ് പി ബി സുരേഷും, ജനറൽ സെക്രട്ടറി ജെ സജിയും എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.