ന്യൂഡൽഹി
ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര ലോറിയസ് ലോക കായിക പുരസ്കാര പട്ടികയിൽ ഇടംപിടിച്ചു. ‘ബ്രേക് ത്രൂ ഓഫ് ദി ഇയർ’ പട്ടികയിലാണ് നീരജ്. ഏപ്രിലിലാണ് പ്രഖ്യാപനം.
സച്ചിൻ ടെൻഡുൽക്കർക്കും വിനേഷ് ഫൊഗാട്ടിനും ശേഷം പട്ടികയിൽ ഇടംനേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്. ട്രാക്ക് ആൻഡ് ഫീൽഡിൽ ഒളിമ്പിക് സ്വർണമെഡൽ നേടിയ ഏക ഇന്ത്യൻ താരമാണ് ഇരുപത്തിമൂന്നുകാരൻ.
ആകെ ഏഴ് വിഭാഗങ്ങളിലാണ് പുരസ്കാരം. മികച്ച കായികതാരത്തിനുള്ള പട്ടികയിൽ നൊവാക് ജൊകോവിച്ച്, റോബർട്ട് ലെവൻഡോവ്സ്കി ഉൾപ്പെടെ ആറുപേരുണ്ട്. വനിതകളിൽ ആഷ്-ലി ബാർടി, അലെക്സിയ പുറ്റെല്ലാസ്, ഇലെയ്ൻ തോംപ്സൺ ഹെറാ തുടങ്ങിയവരും ഉൾപ്പെട്ടു. ടീമുകളിൽ അർജന്റീന, ഇറ്റലി ഫുട്ബോൾ ടീമുകളുണ്ട്. ബ്രേക് ത്രൂ ഓ-ഫ് ദി ഇയർ പട്ടികയിൽ നീരജിനൊപ്പം ഡാനിൽ മെദ്-വദെവ്, എമ്മ റെഡുകാനു, പെഡ്രി തുടങ്ങിയവരും ഉൾപ്പെട്ടു. മികച്ച തിരിച്ചുവരവിന്റെ പട്ടികയിൽ സിമോണി ബെെൽസുണ്ട്.















