ജറുസലേം
പലസ്തീനില് അമേരിക്കന് പൗരനെ കൊല്ലപ്പെട്ട സംഭവത്തില് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ഇസ്രയേല്. ജനുവരിയിലാണ് എഴുപത്തെട്ടുകാരനായ പലസ്തീന് അമേരിക്കന് ഒമർ അസദിനെ വെസ്റ്റ് ബാങ്കിൽ ഇസ്രയേല് സൈന്യം കൊലപ്പെടുത്തിയത്. ഒമർ അസദിനെ അറസ്റ്റുചെയ്ത മൂന്ന് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥരെ അച്ചടക്കനടപടികള്ക്ക് വിധേയരാക്കിയതായും സംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇസ്രയേല് അറിയിച്ചു.
അമേരിക്കന് പൗരത്വമുള്ള ഒമര് അസദ് നാലു പതിറ്റാണ്ടായി യുഎസിലാണ് താമസിച്ചിരുന്നത്. ദിനംപ്രതി പലസ്തീനികള് കൊല്ലപ്പെടുന്നുണ്ടെന്നും അമേരിക്കന് പൗരത്വമുള്ളതുകൊണ്ടു മാത്രമാണ് ഇസ്രയേല് ഉത്തരവാദിത്വം ഏറ്റെടുത്തതെന്നും മനുഷ്യാവകാശ പ്രവര്ത്തകര് ചൂണ്ടിക്കാട്ടി.