ഇംഫാൽ
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിലെ മധ്യനിരക്കാരി യുംനം കമലാദേവി പ്രൊഫഷണൽ ഫുട്ബോളിൽനിന്ന് വിരമിച്ചു. മണിപ്പുരിൽനിന്നുള്ള ഇരുപത്തൊമ്പതുകാരി ഇന്ത്യക്കായി 36 കളിയിൽ 33 ഗോളടിച്ചു. 2010ലാണ് ദേശീയ ടീമിലെത്തിയത്. അഖിലേന്ത്യാ ഫെഡറേഷൻ 2017ൽ മികച്ച കളിക്കാരിയായി തെരഞ്ഞെടുത്തു. അടുത്തവർഷം പരിശീലകരുടെ വിവേചനത്തിനെതിരെ പ്രതികരിച്ച് ആറ് മണിപ്പുർ കളിക്കാർക്കൊപ്പം ദേശീയ ടീം വിട്ടു. പിന്നീട് ടീമിൽ തിരിച്ചെത്തി. 2020ൽ ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സിക്കായി കളിച്ചു.















