ബീജിങ്
മഞ്ഞിലും ഐസിലും മത്സരങ്ങൾ നടക്കുന്ന ശീതകാല ഒളിമ്പിക്സിന് നാളെ ബീജിങ്ങിൽ തുടക്കം. നൂറോളം രാജ്യങ്ങളിൽനിന്നായി മൂവായിരത്തോളം കായികതാരങ്ങൾ അണിനിരക്കും. ഇരുപതിനാണ് സമാപനം.
ഏഴ് സ്പോർട്സ് ഇനങ്ങളിൽ 15 വിഭാഗങ്ങളിലായി 109 മെഡൽ ജേതാക്കളെ നിർണയിക്കും. കശ്മീരിൽനിന്നുള്ള സ്കീയിങ് താരം ആരിഫ് ഖാനാണ് ഏക ഇന്ത്യൻ പ്രതിനിധി. ടീം മാനേജരായ മുഹമ്മദ് അബ്ബാസ് വാണിക്ക് കോവിഡ് സ്ഥിരീകരിച്ചത് തിരിച്ചടിയായി.















