ന്യൂഡൽഹി
ഉത്തർപ്രദേശിൽ ബിഎസ്പി അധ്യക്ഷ മായാവതിയും പ്രചാരണക്കളത്തിലേക്ക്. ബിജെപിയെ സഹായിക്കാൻ മായാവതി പ്രചാരണരംഗത്തുനിന്ന് ബോധപൂർവം വിട്ടുനിൽക്കുകയാണെന്ന് സമാജ്വാദി പാർടിയടക്കം ആക്ഷേപിച്ചിരുന്നു. ബുധനാഴ്ച ആഗ്രയിൽ ബിഎസ്പി യോഗത്തെ അഭിസംബോധന ചെയ്ത മായാവതി താൻ വിട്ടുനിന്നതല്ലെന്നും പാർടിക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നെന്നും പറഞ്ഞു.
സമാജ്വാദി പാർടിയുടെ ഭരണകാലത്ത് ക്രിമിനൽ വാഴ്ചയായിരുന്നു. പിന്നാക്കവിഭാഗങ്ങൾക്കായി പ്രവർത്തിക്കാൻ കോൺഗ്രസിനാകുന്നില്ല. ബിജെപി ദളിത്–- പിന്നാക്കവിഭാഗക്കാരടക്കം എല്ലാവരെയും ദ്രോഹിച്ചു. ഇന്ധന വിലവർധനയും വിലക്കയറ്റവും രൂക്ഷമായി. അഭിപ്രായസർവേകളിൽ കാര്യമില്ല. 2007ൽ ബിഎസ്പി മൂന്നാമതാകുമെന്ന് സർവേകൾ പ്രവചിച്ചു. എന്നാൽ അധികാരത്തിലെത്തി–- മായാവതി പറഞ്ഞു.