റാഞ്ചി
ജാർഖണ്ഡിലെ ധൻബാദിൽ ഖനിയപകടത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം നടന്നത്. അനധികൃത ഖനനമാണ് നടന്നതെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് പറഞ്ഞു.