Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

വന്ദേഭാരത്‌: മൂന്ന്‌ വർഷത്തിൽ 400 ട്രെയിൻ അപ്രായോഗികം ; അടിസ്ഥാനസൗകര്യം വികസിപ്പിക്കാനുള്ള തുക പുതിയ ബജറ്റിലുമില്ല

by News Desk
February 3, 2022
in INDIA
0
വന്ദേഭാരത്‌:-മൂന്ന്‌-വർഷത്തിൽ-400-ട്രെയിൻ-അപ്രായോഗികം-;-അടിസ്ഥാനസൗകര്യം-വികസിപ്പിക്കാനുള്ള-തുക-പുതിയ-ബജറ്റിലുമില്ല
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിൻ ഓടിക്കുമെന്ന ബജറ്റ് പ്രഖ്യാപനം അപ്രായോഗികം. 2021–-22ൽ 44 വന്ദേഭാരത് ട്രെയിനെന്ന വർഷങ്ങൾ പഴക്കമുള്ള പ്രഖ്യാപനം ഇനിയും യാഥാർഥ്യമായിട്ടില്ല. നിലവിൽ രണ്ട് വന്ദേഭാരത് ട്രെയിനാണ് സർവീസ് നടത്തുന്നത്. മൂന്നാമത്തേതിന്റെ ടെസ്റ്റ് റൺ ഫെബ്രുവരി–-മാർച്ചിൽ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. പ്രതീക്ഷിച്ച സമയത്തിനുള്ളിൽ 44 ട്രെയിൻ പുറത്തിറക്കാൻ സാധിച്ചേക്കില്ലെന്നും വർഷങ്ങളുടെ കാലതാമസം ഉണ്ടാകാൻ ഇടയുണ്ടെന്നുമാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) വിലയിരുത്തൽ.

വർഷം 25 ട്രെയിൻ പുറത്തിറക്കാൻ കഴിഞ്ഞാൽ നേട്ടമാണെന്ന് ഐസിഎഫ് മുൻ ജനറൽ മാനേജരും വന്ദേഭാരത് ട്രെയിനിന് പിന്നിലെ മസ്തിഷ്കവുമായ സുധാൻശുമണി പ്രതികരിച്ചു. മൂന്ന് വർഷത്തിനുള്ളിൽ 150 ട്രെയിനെന്ന ലക്ഷ്യമായിരുന്നു കൂടുതൽ യുക്തിസഹമെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ ഓടിക്കണമെങ്കിൽ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ കാര്യമായി മെച്ചപ്പെടുത്തണം. നിലവിലുള്ള പാസഞ്ചർ, ഗുഡ്സ് ട്രെയിനുകളുടെ സർവീസിനെ ബാധിക്കരുത്. പല റൂട്ടിലും ഇപ്പോൾത്തന്നെ ശേഷിയിലും കൂടുതൽ ട്രെയിനുണ്ട്. കൂടുതൽ വന്ദേഭാരത് ട്രെയിൻ വന്നാലുണ്ടാകുന്ന തിരക്ക് മറികടക്കാൻ കൂടുതൽ റെയിൽലൈനുകൾ ഉണ്ടാക്കണം. നിലവിലുള്ളവ നവീകരിക്കണം. ബജറ്റുകളിൽ അടിസ്ഥാനസൗകര്യ വികസനത്തിന് കാര്യമായൊന്നും വകയിരുത്താത്തതിനാൽ മൂന്ന് വർഷത്തിനുള്ളിൽ ഇവയൊന്നും നടക്കാനിടയില്ല.

അടിസ്ഥാനസൗകര്യം വികസിപ്പിക്കാനുള്ള തുക പുതിയ ബജറ്റിലും കേന്ദ്രസർക്കാർ വകയിരുത്തിയിട്ടില്ലെന്ന് ഡിആർഇയു വൈസ്പ്രസിഡന്റ് ഇളങ്കോവൻ ചൂണ്ടിക്കാട്ടി. നാഷണൽ ഇൻഫ്രാസ്ട്രക്ച്ചർ പൈപ്പ് ലൈൻ (എൻഐപി) പദ്ധതി പ്രകാരം 111 ലക്ഷം കോടിയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി 2019 ആഗസ്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ആറ് വർഷത്തിൽ റെയിൽവേക്ക് ലഭിക്കേണ്ടിയിരുന്ന 13.69 ലക്ഷം കോടിയിൽ പകുതിപോലും ഇതുവരെ ലഭിച്ചിട്ടില്ല.

Previous Post

കാർഷികമേഖലയോട്‌ ക്രൂരമായ അവഗണന ; ന്യായമായ ആവശ്യങ്ങളോട്‌ മുഖംതിരിച്ച്‌ കേന്ദ്രസർക്കാർ

Next Post

എതിർപ്പില്ലെന്ന്‌ സുധാകരൻ; 
എതിർക്കുമെന്ന്‌ സതീശൻ ; കോൺഗ്രസ്‌ നിലപാടിൽ തികഞ്ഞ അവ്യക്തത

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
എതിർപ്പില്ലെന്ന്‌-സുധാകരൻ;-
എതിർക്കുമെന്ന്‌-സതീശൻ-;-കോൺഗ്രസ്‌-നിലപാടിൽ-തികഞ്ഞ-അവ്യക്തത

എതിർപ്പില്ലെന്ന്‌ സുധാകരൻ; 
എതിർക്കുമെന്ന്‌ സതീശൻ ; കോൺഗ്രസ്‌ നിലപാടിൽ തികഞ്ഞ അവ്യക്തത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.