മെൽബൺ > 1976-ൽ സ്ഥാപിതമായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) യുടെ വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഞായറാഴ്ച 3മണി മുതൽ ഡാംഡിനോംഗ് യുണൈറ്റിംഗ് ചർച്ച് ഹാളിൽ വച്ചു നടക്കും.
പ്രസിഡൻ്റ് തമ്പി ചെമ്മനം അധ്യക്ഷനാകും. സെക്രട്ടറി മദനൻ ചെല്ലപ്പൻ പ്രവർത്തന റിപ്പോർട്ടും ട്രഷറാർ ഉദയ് ചന്ദ്രൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്ന വാരണാധികാരിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. പൂർണ്ണമായുംകോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന പൊതുയോഗത്തിൻ്റേയും, തെരഞ്ഞെടുപ്പു് സംബന്ധമായും ഉള്ള വിശദ വിവരങ്ങൾ എം.എ.വിയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നും ലഭിക്കും. മറ്റ് അന്വോഷണങ്ങൾക്കും നോമിനേഷൻ ഫോറത്തിനും തമ്പി ചെമ്മനത്തിന്റെ 0423583682 നമ്പറിൽ ബന്ധപ്പെടുക.