തിരുവനന്തപുരം:വെള്ളിമാടുകുന്ന് സർക്കാർ ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ സൂപ്രണ്ടിനെ സ്ഥലംമാറ്റി. ചിൽഡ്രൻസ് ഹോമിന്റെ പ്രൊട്ടക്ഷൻ ഓഫീസർ -ഇൻസ്റ്റിറ്റിയൂഷൻകെയറിനെതിരെ വകുപ്പ് തല നടപടിയും സ്വീകരിച്ചിട്ടുണ്ട്.വനിത ശിശുവികസന വകുപ്പ് ഹോമിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികൾ പുറത്ത്പോയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. തുടർന്നാണ് സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത്.
റിപ്പബ്ലിക് ദിന പരിപാടികൾക്ക് ശേഷം വൈകിട്ട് മൂന്ന് മണിയോടെ ആറ് പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതാവുകയായിരുന്നു. ഒരാളെ ബാംഗ്ലൂരിൽ നിന്നും ഒരാളെ മൈസുരിൽ നിന്നും മറ്റ് നാല് പെൺകുട്ടികളെ നിലമ്പൂരിൽ നിന്നുമാണ് കണ്ടെത്തിയത്.
Content Highlights:superintendent transferred for Girls missing from childrens home