ന്യൂഡൽഹി> കോവിഡ് മഹാമാരി ഉലച്ച സാന്പത്തിക രംഗത്തിന് ഉത്തേജനം നൽകുന്ന വൻ പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത്. കൃത്യതയില്ലാത്ത ബജറ്റാണിതെന്നും മഹാമാരിക്കാലത്തും കൂടുതൽ വൻസമ്പത്ത് ഉണ്ടാക്കിയവരിൽനിന്ന് നികുതി ചുമത്താൻ കേന്ദ്രം തയ്യാറായിട്ടില്ലെന്നും വിമർശനമുയർന്നു. ജനങ്ങളുടെ പ്രതിക്ഷക്കൊത്തുയരാത്ത നിരാശാജനകമായ ബജറ്റാണിതെന്നും വിമർശനമുയർന്നു.
ആദായ നികുതി നിരക്കുകളിൽ ബജറ്റ് മാറ്റം വരുത്തിയിട്ടില്ല. നികുതി സ്ലാബുകൾ നിലവിലെ രീതിയിൽ തുടരും. അതേസമയം ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ രണ്ട് വർഷം സമയം അനുവദിച്ചിട്ടുണ്ട്. റിട്ടേണ് അധികനികുതി നല്കി മാറ്റങ്ങളോടെ ഫയല് ചെയ്യാം. മറച്ചുവച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും അവസരം നല്കും.എന്നാൽ കോർപ്പറേറ്റുകൾക്കുള്ള സർചാർജ് 7 ശതമാന്മാക്കി കുറയ്ക്കുയാണ് ചെയ്തത്.
എയർ ഇന്ത്യ വിൽപനക്ക് പുറമെ എൽഐസി സ്വകാര്യ വത്കരണത്തെ കുറിച്ചു ധനമന്ത്രി സൂചന നൽകി. നടപ്പ് സാമ്പത്തിക വര്ഷം തന്നെ എൽഐസിയുടെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നടക്കും. നിലവില് 100 ശതമാനം സര്ക്കാര് ഉടമസ്ഥതയിലുള്ള എല്ഐസിയാണ് രാജ്യത്തെ ഇന്ഷുറന്സ് വിപണിയുടെ 70 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത്. 5 മുതൽ 10 ശതമാനം ഓഹരികളാകും ആദ്യഘട്ടത്തിൽ വിറ്റഴിക്കുക.
ഡിജിറ്റൽ സന്പത്ത് വ്യവസ്ഥക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങൾ, ക്രിപ്റ്റോ കറൻസി, ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പ്ദ്ധതി, ഇ പാസ്പോർട്ട് എന്നിവ നടപ്പാക്കുമെന്നും ബജറ്റിൽ പറയുന്നു.ഡിജിറ്റൽ കറൻസി ഈ വർഷം തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കും.ഇ- പാസ്പോര്ട്ട്കൂ ടുതല് സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായരിക്കും . റേഡിയോ ഫ്രീക്വന്സി തിരിച്ചറിയല് സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്.
ജിഎസ്ടി വരുമാനത്തിൽ വൻ വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിൽ മാത്രം 12 ശതമാനം വർധന രേഖപ്പെടുത്തി.
5 ജി ലേലം ഈ വർഷം തന്നെ നടക്കുമെന്ന് ബജറ്റിൽ പറയുന്നു. 2025ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും.
5 നദികളെ സംയോജിപ്പിക്കുന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും . ഇലക്ട്രിക് വാഹനങ്ങളുടെ ചാര്ജിങ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പുറമേ ചാര്ജിങ് കേന്ദ്രങ്ങള്ക്ക് സ്ഥലപരിമിധിയുള്ള ഇടങ്ങളിൽ വാഹനങ്ങളുടെ ബാറ്ററി കൈമാറ്റം ചെയ്യുന്നതിനുള്ള നയം ഒരുക്കും.
പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാൻ ആണ് പ്രഖ്യാപിച്ച മറ്റൊരു പദ്ധതി. 100 ലക്ഷം കോടി രൂപയുടെ പദ്ധതിയാണിത്. റോഡ്, റെയിൽ ഗതാഗതാ മന്ത്രാലയങ്ങൾ ഉൾപ്പെടെ 16 മന്ത്രാലയങ്ങളെ ഒരുമിച്ചു കൊണ്ടുവന്ന് ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ഗതി ശക്തിക്കു കീഴിൽ ആരംഭിച്ചിട്ടുണ്ട്. ബഹുതല കണക്ടിവിറ്റിയിലൂടെ ചരക്കുനീക്കവും ആളുകളുടെ സഞ്ചാരവും എളുപ്പമാക്കുക, സമയനഷ്ടം ഒഴിവാക്കുക, ജീവിതം സുഗമമാക്കുക, വ്യവസായാന്തരീക്ഷം സുഗമാക്കുക എന്നിവയും ഗതി ശക്തി ലക്ഷ്യമിടുന്നതായും ബജറ്റിൽ പറയുന്നു.