ന്യുഡല്‍ഹി> കേന്ദ്ര ബജറ്റിനെ നിശിതമായി വിമര്‍ശിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ 10 ശതമാനം അതിസമ്പന്നര്‍ 75 ശതമാനം സമ്പത്തും കയ്യടക്കിവെച്ചിരിക്കുന്ന സ്ഥിതിയാണ്. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തില്‍ താഴെ സമ്പത്താണ്.
മഹാമാരി കാലത്ത് വന്‍ സമ്പത്ത് ഉണ്ടാക്കിയവരില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ നികുതി ഈടാക്കുന്നില്ലെന്നും യെച്ചൂരി ചോദിച്ചു